രാജപുരം ; പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജ.യു വർഷങ്ങളായുള്ള ആവശ്യപ്പെട്ട് വരികയാണ്. ആവശ്യം അംഗീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയുണ് ജൂലായ് 24 വഞ്ചനാ ദിനമായി ആചരിച്ചത്. മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി സുരേഷ് കുക്കൾ, നൗഷാദ് ചുള്ളിക്കര എന്നിവർ പ്രസംഗിച്ചു.