മൂന്ന് റാങ്കുകളും രാജപുരം സെന്റ് പയസ് ടെൻത് കോളേജിന് .
രാജപുരം: കണ്ണൂർ സർവ്വകലാശാലയിൽ ബി.എസ്.സി ലൈഫ് സയൻസസ് (സുവോളജി) ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജിയിൽ മൂന്ന് റാങ്കുകളും രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ സി.എസ്.ഫർസാന ജബീൻ, തൃശ്ശൂർ വാഴക്കോട് സ്വദേശിനിയാണ്. രണ്ടാം റാങ്ക് നേടിയ ആര്യലക്ഷ്മി ജി.എസ് .നായർ, ബളാന്തോട് സ്വദേശിനിയാണ്. മൂന്നാം റാങ്ക് നേടിയ പി.വൈഷ്ണവി ശിവദാസ് ഉദയപുരം സ്വദേശിനിയാണ്.