കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ വർണ കൂടാരം ഉദ്ഘാടനം നടത്തി.
രാജപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതി പ്രകാരം കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിന് അനുവദിച്ച വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ,ബാലയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് എന്നിവർ നിർവഹിച്ചു. വാർഡ് മെമ്പർ അഡ്വക്കറ്റ് പി ഷീജ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ്
ആമുഖ ഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.വി മധു സ്വാഗതം പറഞ്ഞു. കാസറഗോഡ് ഡി.പി.സി വി.എസ്.ബിജു രാജ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ എൻ.എസ്.ജയശ്രീ , എം.വി.ജഗന്നാഥ്, പി.ഗോപാലകൃഷ്ണൻ ,
വിദ്യാകിരണം കോഡിനേറ്റർ എം.സുനിൽകുമാർ ,
എസ്.എം സി ചെയർമാൻ എ.പ്രകാശൻ , ബി.പി സി കെ.വി രാജേഷ്, ബി.ആർ സി ട്രെയിനർ കെ.പി.വിജയലക്ഷമി, സിആർസി യു.വി.സജീഷ്, സീനിയർ അസിസ്റ്റന്റ് കെ.പി.ബാബു , നിർമ്മാണ കമ്മറ്റി വൈസ് ചെയർമാൻ
ടി.വി.ജയചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി വി.കെ.ഭാസ്കരൻ , എസ് പി.സി ഇൻ ചാർജ് കെ.വി.പത്മനാഭൻ , മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.തങ്കമണി, പ്രീ പ്രൈമറി അധ്യാപിക എ.ശ്രീജ, എം.ആതിര എന്നിവർ സംസാരിച്ചു