ബേളൂരിൽ ക്ഷീര കർഷക സംഗമം നടത്തി.

രാജപുരം: ഒടയംചാൽ, ബേളൂർ, പൊടവടുക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും നേതൃത്വത്തിൽ  ക്ഷീര കർഷക സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിനി ബിനോയി , ബേളൂർ സംഘം പ്രസിഡന്റ് സി.ജെ.തങ്കച്ചൻ , പൊട വടുക്കം സംഘം പ്രസിഡന്റ് സി.വി.സരിത, ബേളൂർ സംഘം പ്രസിഡന്റ് റീന വിനോദ് എന്നിവർ പ്രസംഗിച്ചു. ക്ഷീര വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും , പശുപരിപാലനത്തെ കുറിച്ചും ഡി ഇ ഒ മനോജ് കുമാർ , എബിൻ ജോർജ് എന്നിവർ ക്ലാസെടുത്തു

Leave a Reply