
രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി .സോണി കുര്യന്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, ഡോക്യുമെന്ററി, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സ്‌കൂള്‍ തലത്തില്‍ നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് ചൈതന്യ ബേബി, ഷൈബി എബ്രാഹം, ശ്രുതി ബേബി, അനില തോമസ്, ഷീജ ജോസ് , അഭിയ ജോസ് , ഡോണ്‍സിജോ ജോ എന്നിവര്‍ നേതൃത്വം നല്‍കി.