രാജപുരം:സ്മാര്‍ട്ട് ലൈബ്രറി പ്രഖ്യാപനവും, ഐഡി കാര്‍ഡ് വിതരണവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലിബ്ക്യാറ്റ് ഡിജിറ്റല്‍ സ്വതന്ത്രകൂട്ടായ്മയുടെ സഹായതോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ നടപ്പാക്കിയ സ്മാര്‍ട്ട് ഡിജിറ്റല്‍ ലൈബ്രറി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിന്യസിക്കല്‍ പദ്ധതി പ്രഖ്യാപനവും, അംഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോത്ഘാടനവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ പി പ്രഭാകരന്‍ നിര്‍വ്വഹിച്ചു. ദിവ്യ സുരേഷ് അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ എ കരുണാകരന്‍, വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് ജോസ് സെബാസ്റ്റിയന്‍, താലൂക്ക് എക്‌സിക്യൂട്ടിവ് മെമ്പര്‍ ടി വി കൃഷ്ണന്‍, പി മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവു, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.