രാജപുരം: കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഓണാഘോഷം ആഗസ്റ്റ് 26 ന് നടക്കും. രാവിലെ 9.30ന് നാമജപ പ്രദക്ഷിണം. 10 മണി മുതൽ എല്‍കെജി, യുകെജി വിഭാഗം കുട്ടികള്‍ക്കായി മിഠായി പെറുക്കലും എല്‍ പി വിഭാഗം കുട്ടികള്‍ക്കായി കസേരകളി, തവളച്ചാട്ടം, മിഠായി പെറുക്കല്‍, പൈപ്പ് വലി എന്നിവയും യുപി വിഭാഗം കുട്ടികള്‍ക്കായി ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം, കസേരകളി എന്നിവയും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കായി പ്ലേറ്റ് പാസിംഗ്, ചാക്കിലോട്ടം, ലെമണ്‍ സ്പൂണ്‍, കസേരകളി. പൊതു വിഭാഗത്തില്‍ മെഴുകുതിരി കത്തിച്ച് ഓട്ടവും പുരുഷന്മാര്‍ക്കായി സാരി ഉടുക്കല്‍ മത്സരവും നടത്തും. പ്രദര്‍ശനയിനമായി വടംവലിയും ക്ഷേത്ര പരിസരത്ത് സംഘടിപ്പിക്കും.