ഞങ്ങളും കൃഷിയിലേക്ക്     കോടോംബേളൂർ 19-ാംവാർഡിൻ്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

രാജപുരം: കോടോം. ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് ,കൃഷി ഭവൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം കോടോം. ബേളൂർ കൃഷി ഓഫീസർ കെ.വി.ഹരിത നിർവ്വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡിൽ രൂപികരിച്ച കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ കോട്ടച്ചേരി കോ.ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്താണ് പച്ചക്കറി തോട്ടം ഒരുക്കിയത്.കൃഷി കൂട്ടം നേതൃത്വത്തിൽ ഒരു ഹെക്ടർ നെൽക്കൃഷിയും  ചെയ്തിട്ടുണ്ട്.  ചിങ്ങം ഒന്നിന്  വാർഡിൽ 6 കേന്ദ്രങ്ങളിൽ പുതിയ കൃഷിയിടം ഒരുക്കി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. വിഷ രഹിത പച്ചക്കറി എല്ലാ വീടുകളിലും ലഭ്യമാക്കാനുള്ള മാതൃകാപരമായ പ്രവർത്തനമാണ് കോടോംബേളൂർ 19-ാം വാർഡ് നടത്തുന്നത്. ഉൽഘാടന പരിപാടിയിൽ മുൻ വൈസ് പ്രസിഡൻ്റ് പി.എൽ.ഉഷ, ടി.കെ.കലാരഞ്ജിനി, ബി.മുരളി എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും സി.പി.സവിത നന്ദിയും പറഞ്ഞു.

Leave a Reply