ജെ എൻ ഹോക്കി കാസർകോട് ജില്ലാ ചാമ്പ്യൻഷിപ്പിൽ ഹോളി ഫാമിലി രാജപുരവും, വികെഎൻഎസ് വരക്കാടും ജേതാക്കളായി.

രാജപുരം: രാജപുരം ഹോളിഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജെഎൻ ഹോക്കി കാസർകോട് ജില്ലാ ചാമ്പ്യൻഷിപ്പ് ഹോളിഫാമിലി സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം അധ്യക്ഷത വഹിച്ചു, വിവിധ സ്കൂളുകളിലെ കായിക അധ്യാപകരായ ഡോ:സിബി ലൂക്കോസ്, ജനാർദ്ദനൻ, രാധ എന്നിവർ സംസാരിച്ചു. ജൂനിയർ പെൺകുട്ടി കളുടെ വിഭാഗത്തിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ ഒന്നാം സ്ഥാനവും, വരക്കാട് വികെഎൻഎസ് സ്കൂൾ രണ്ടാം സ്ഥാനവും, ആൺകുട്ടികളുടെ വിഭാഗത്തിൽ വരക്കാട് സ്കൂൾ ഒന്നാം സ്ഥാനവും, ജിവിഎച്ച്എസ്സ് എസ്സ്. കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ രണ്ടാം സ്ഥാനവും നേടി. ആദർശ്, നിസ്സാം എന്നിവർ മത്സരം നിയന്ത്രിച്ചു.

Leave a Reply