പൂടംകല്ല് ആശുപത്രിയിലേക്ക് എയിംസ് ജനകീയ കൂട്ടായ്മ പ്രതീഷേധ മാർച്ചും ധർണയും നടത്തി.

.

രാജപുരം : പൂടംകല്ല് ആശുപത്രിയുടെ ശോചനീയാവസ്ഥ  പരിഹരിക്കുന്നതിനുവേണ്ടി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആറ് പതിറ്റാണ്ടു കാലം ആരോഗ്യ ചികിത്സ രംഗത്ത് പാരമ്പര്യം പറയാൻ ഉണ്ടെങ്കിലും മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ താലൂക്ക് ആശുപത്രി ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ  അഭാവം കൊണ്ടും ആരോഗ്യവകുപ്പ് അധികാരികളുടെ അലംഭാവം കൊണ്ടും പൂർണ  സജ്ജമായി പ്രവർത്തിക്കാത്തതിനെതിരെ എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചുള്ളിക്കരയിൽ  നിന്നും പ്രതിഷേധ മാർച്ചും  തുടർന്നു ധർണയും നടത്തി. മാർച്ച് ഫാ.ബേബി കാട്ടിയാങ്ങൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശുപത്രി പരിസരത്ത് നടന്ന ധർണ എംപി രാജ്മോഹൻ ഉണ്ണിത്താൻ  ഉദ്ഘാടനം ചെയ്തു. കാസർകോടിനോടുള്ള സർക്കാരിന്റെ അവഗണന ഉപേക്ഷിക്കണമെന്നും , ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എംപി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇന്നത്തെ അവസ്ഥക്ക് പരിഹാരം കാണുന്നതുവരെ, ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് തീർപ്പാകും വരെ സമരം തുടരുമെന്ന് ദയാബായി അമ്മയും കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.
എയിംസ് കൂട്ടായ്മ ജില്ലാ പ്രസിഡൻറ് ഗണേഷ് അരമങ്ങാനം മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സജി കുറുവിനവേലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രേഖാ, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയാ ഷാജി, പഞ്ചായത്ത് അംഗം ബി.അജിത്ത്, പനത്തടി പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാൽ, കർഷക നേതാവ് ഷിനോ ഫിലിപ്, എയിംസ് കൂട്ടായ്മ വൈസ് പ്രസിഡൻ്റ് മാരായ സൂര്യ നാരായണ ഭട്ട്, ഹക്കീം ബേക്കൽ, കോർഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം സന്ദേശം ചൗക്കി, എക്സിക്യൂട്ടിവ് അംഗങ്ങളായ റയീസ ടീച്ചർ, മുഹമ്മദ് ഇച്ചിലിങ്കാൽ, അനന്തൻ പെരുമ്പള എന്നിവർ സംസാരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ  പടന്നക്കാട് സ്വാഗതവും
വി.ശശികുമാർ നന്ദിയും പറഞ്ഞു.

Leave a Reply