ദേശീയ ഹിന്ദി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ആഘോഷിച്ചു


രാജപുരം: മാലക്കല്ല്സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ മാലക്കല്ലിൽ ദേശീയ ഹിന്ദി ദിനമായ സെപ്തംബർ 14 വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ളി, ഹിന്ദി വായന മത്സരം’ ഹിന്ദി പ്രസംഗം ,നൃത്തശില്പംഎന്നിവ നടത്തി.സ്കൂളിലെ മുഴുവൻ കുട്ടികളും ഹിന്ദിയിൽ പോസ്റ്റർ നിർമ്മിച്ച് കൊണ്ടുവന്നു. ഹിന്ദി ദിനാചരണത്തിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ സജി എം എ നിർവ്വഹിച്ചു. കുമാരീ നന്ദന ആശംസയർപ്പിച്ചു. ഹിന്ദി അധ്യാപിക ബറ്റി ടീച്ചർ നന്ദി പറഞ്ഞു

Leave a Reply