നാടക അക്കാദമിക്ക് സൗണ്ട് സിസ്റ്റം കൈമാറി.

രാജപുരം: കോടോംബേളൂർ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടോത്ത് ആരംഭിച്ച കോടോംബേളൂർ നാടക- കലാ അക്കാഡമിയിലെ ആദ്യ ബാച്ചിന്റെ യാത്രയയപ്പും 2023-24 ബാച്ചിന്റെ പ്രവേശനോദ്ഘാടനവും കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി.ശ്രീജ നിർവ്വഹിച്ചു. പി.രമേശന്റെ അധ്യക്ഷത വഹിച്ചു. നാടക അക്കാഡമിക്ക് പഞ്ചായത്ത് അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ കൈമാറ്റ ചടങ്ങ് മുഖ്യാതിഥിയായി പങ്കെടുത്ത സിനിമ നടനും ഷോട്ട് ഫിലിം സംവിധായകനുമായ ബാബുദാസ് കോടോത്ത് നിർവ്വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ബാബു, നാടകപരിശീലകൻ അജിത്ത് രാമചന്ദ്രൻ , റെയിൻബോ സെക്രട്ടറി കെ.കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ടി.കെ.നാരായണൻ സ്വാഗതം പറഞ്ഞു.

Leave a Reply