ബളാംതോട് മായത്തി റസിഡന്റ്സ് അസോസിയേഷൻ കളക്ടർ കെ.ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു

രാജപുരം : ബളാംതോട് മായത്തി റസിഡന്റ്സ് അസോസിയേഷൻ അസിസ്റ്റന്റ് കളക്ടർ കെ.ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.എൻ. രാജീവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി രവിശങ്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.പ്രീത മുഖ്യാതിഥിയെ പരിചയപെടുത്തി. പഞ്ചായത്തംഗം കെ.കെ. വേണുഗോപാൽ, എം.വി.കൃഷ്ണൻ , കെ.ജെ.ജയിംസ്, വി.രാമചന്ദ്രൻ , കെ.കെ.സുകുമാരൻ, സൂര്യനാരായണ ഭട്ട്, സെബാസ്റ്റ്യൻ ജോർജ് , വിജയകുമാരൻ നായർ, കെ.ബി.അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply