മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ കലോൽസവം സിനിമ സംവിധായകൻ വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയു പി സ്കൂളിലെ കലോൽസവം ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രി വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അസി.മാനേജർ ഫാ.ജോബിഷ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.സജി, പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്കൂൾ ലിഡർ ഒ എ.നന്ദന, ആർട്സ് കൺവീനർ സിസ്‌റ്റർ ജയ് മേരി , ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു.

Leave a Reply