ദുബായ്: സ്നേഹത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ദുബായ് ഷാർജ അജ്മാൻ, നോർത്തേൺ എമിറേറ്റ്സ് യൂണിറ്റ്’സ് .കൂട്ടായ്മ സംഘടിപ്പിച്ച “മേളം-2k23, ഓണാഘോഷം”. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥികൾ ഒക്ടോബർ 8ന് Dubai,Qusais ലെ Fortune plaza തറവാട് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.
റിട്ട . മലയാളം അധ്യാപകൻ ശ്രീ.ടി.ജെ. ജോസഫ് സർ മുഖ്യാതിഥിയായി ഭദ്രദീപം തെളിച്ചു. ദുബായ് ഷാർജ അജ്മാൻ, നോർത്തേൺ എമിറേറ്റ്സ് യൂണിറ്റ് പ്രസിഡന്റ് സജി ജോൺ ഒരപ്പാങ്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ജോസ് കുഴിക്കാട്ടിൽ, സെക്രട്ടറി നിഷാദ് ഗോപാൽ, ട്രഷറർ ജെയ്‌സൺ ചാക്കോ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് ട്രഷറർ ടോം നന്ദി പറഞ്ഞു. മുഖ്യാതിഥി ടി.ജെ. ജോസഫ് സർ മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.സന്ദീപ് മാത്യുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
ഹോളി ഫാമിലി യുഎഇ കുടുംബങ്ങൾ ഒത്തുചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും മനസ്സിന് കുളിർമയേകുന്ന കലാരൂപങ്ങളും ഒരുക്കിയപ്പോൾ, തിരക്കേറിയ ജീവിതത്തിനിടയിലും നിഷ്കളങ്കമായ സൗഹൃദത്തിൽ ഒത്തുചേരാൻ ലോകമെമ്പാടുമുള്ള ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥികൾക്കു മികച്ച മാതൃകയായി.
ജികോം മൊബൈൽ (അഷ്റഫ് കള്ളാർ), ഇഖ്ലാസ് ടെലികോം (ഷംസു രാജപുരം), അനിൽ സി.കെ. എന്നിവർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു