- മാലക്കല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ മാലക്കല്ലില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന താന്നിമരം വന്‍ ദുരന്തം വരുത്തുമെന്ന് പൗരസമിതി. കഴിഞ്ഞ വര്‍ഷത്തേ റോഡ് വികസനത്തില്‍ പി ഡബ്ലിയു ഡി വീതി കൂട്ടാനായി മണ്ണെടുത്തപ്പോള്‍ വലിയ മണ്‍തിട്ടയില്‍ ഏതുനിമിഷവും നിലംപതിക്കും എന്ന നിലയിലാണ് താന്നിമരം നില്‍ക്കുന്നത്. ചുറ്റുമുള്ള വീടുകള്‍ കടകള്‍ ഇടതടവില്ലാതെ കടന്നു പോകുന്ന വാഹനങ്ങള്‍ ഒക്കെയും ഒരു വന്‍ ദുരന്തത്തിന്റെ ഭയപ്പാടിലാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പി ഡബ്ലിയു ഡി മുറിച്ചു മാറ്റുന്നതിനെപ്പറ്റി പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും അതൊന്നും എങ്ങുമെത്താത്ത സാഹചര്യത്തില്‍ എത്രയും വേഗം ഈ മരം മുറിച്ച് മാറ്റണമെന്നാണ് പൗരസമിതി ആവശ്യപ്പെടുന്നത്