രാജപുരം: വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വെള്ളച്ചാട്ടം വരുന്ന സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിലാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനും വെള്ളത്തില്‍ ഇറങ്ങാനും കഴിയുന്ന വിധത്തില്‍ വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത് 35 അടിയോളം ഉയരത്തില്‍ നിന്നും വീഴുന്ന വെള്ളച്ചാട്ടത്തില്‍ അപകടമില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റാണിപുരത്ത് മറ്റു വിനോദ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ നിലവില്‍ സഞ്ചാരികള്‍ വനത്തിലൂടെ മാന്യ മലയിലേക്ക് സഞ്ചാരം നടത്തി പ്രകൃതിസൗന്ദര്യം ആസ്വദിച്ച് മടങ്ങുകയാണ് പതിവ് വനത്തിലൂടെയുള്ള യാത്ര ദുഷ്‌കരം ആയതിനാല്‍ പലപ്പോഴും വയോധികര്‍ക്കും കുട്ടികള്‍ക്കും മലകയറാന്‍ കഴിയാറില്ല ഇതിന് പരിഹാരമായാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ വനാതിര്‍ത്തിയില്‍ തന്നെ വെള്ളച്ചാട്ടത്തിലെ സൗന്ദര്യം ഒരുക്കുന്നതെന്ന് സംരംഭകര്‍ പറയുന്നു പൂന്തോട്ടം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയും ഇതോടനുബന്ധിച്ച് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് നടത്തിപ്പുകാര്‍