പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ ഷാലുമാത്യു

  • രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ 11 അംഗ ഭരണസമിതിയിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുത്തു. ബാങ്കിന്റെ ആദ്യ ഭരണസമിതി യോഗം ചേര്‍ന്ന് അഡ്വ. ഷാലുമാത്യുവിനെ പ്രസിഡന്റായും, കെ എന്‍ കേശവന്‍ പനത്തടിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയംഗം, അഭിഭാഷകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നതിനിടിയിലാണ് ബാങ്ക് പ്രസിഡന്റായി ഷാലു മാത്യുവിനെ തിരഞ്ഞെടുത്തത്. മറ്റ് ഭരണസമിതി അംഗങ്ങള്‍- സി കെ അംബികാസൂനു പാണത്തൂര്‍, പി വി രാമചന്ദ്രന്‍ പനത്തടി, പി എന്‍ വിനോദ്കുമാര്‍ ചാമുണ്ടിക്കുന്ന്, ജോസ് ജോണ്‍ കള്ളാര്‍, കെ ജമീല കള്ളാര്‍, സിനുകുര്യാക്കോസ്, ശാലിനി രാജന്‍ കോടോം, ബെന്നി തോമസ്, സുജാത പാണത്തൂര്‍

Leave a Reply