കാർബൺ ഹോക്കി സ്റ്റിക് അവന്തിക പ്രസാദിന്.

രാജപുരം: സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കാസർഗോഡ് ജില്ലാടീമുകളിൽ മികച്ച താരത്തിന് നൽകുവാനായി മേരി ജോസഫ് മൂണ്ടൂരിന്റെ സ്മരണയ്ക്കായ് കൊച്ചുമകൻ ശ്രീകാന്ത് പനത്തടി ഏർപെടുത്തിയ കാർബൺ ഹോക്കി സ്റ്റിക്കിനും ബോളിനും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് ആയ കാസർകോട് ജില്ലാ ടീമിന്റെ ഡിഫന്ററായി മികച്ച പ്രകടനം കാഴ്ചവച്ച രാജപുരം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അവന്തിക പ്രസാദിനെ തിരഞ്ഞെടുത്തു. ഇന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്റ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ ഹോക്കി സ്റ്റിക്ക് കൈമാറി.

Leave a Reply