
രാജപുരം: മാലക്കല്ല് ത്രിവേണി സൗഹൃദ സമിതി രൂപീകരണ യോഗം ഇന്ന് വ്യാഴാഴ്ച മാലക്കല്ല് ത്രിവേണിയിൽ നടന്നു. കൺസുമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.കെ.രാജൻ ഉത്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് മെമ്പർ മിനി ഫിലിപ് അധ്യക്ഷത വഹിച്ചു. വേണുഗോപാൽ, രത്നാകരൻ, നാരായണ ശർമ്മ, ജിജു തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് അംഗം മിനി ഫിലിപ്പ് ചെയർമാനും യൂണിറ്റ് ഇൻചാർജ് ശ്രീജ കൺവീനറുമായി 13 അംഗ കമ്മിറ്റി രൂപീകരിച്ചു.