രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് ജില്ലാ കമ്മറ്റി നവംബർ 14ന് വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിന്റ ഭാഗമായി പൂടംകല്ല് എടക്കടവിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു..
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് പൂടംകല്ല് എടക്കടവ് പ്രാദേശത്തെ നൂറിൽ അധികം പേർക്ക് ഗുണകരമായി. ക്യാമ്പിൽ വിദഗ്ദരായ ഡോക്ടർ മാരുടെ സേവനവും
രോഗികൾക്ക് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ് അധ്യക്ഷത വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് ജില്ലാ കമ്മറ്റിയുടെ സ്നേഹോപഹാരം ഭാരവാഹികൾ അസ്റ്റർ മെഡിക്കൽ ടീമിന് കൈമാറി. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്. പി.എ.ജോസഫ് , സരിജ ബാബു, ജയലക്ഷ്മി സുനിൽ , ബ്ലോക്ക് പഞ്ചായത്ത് അഗം സി.രേഖ, പഞ്ചായത്ത് അംഗം കെ.അജിത്, അഷ്റഫ്. സി.ടി.ലൂക്കോസ്. ഉഷ അപ്പുക്കുട്ടൻ, രാജി സുനിൽ കുമാർ , ഊര് കൂട്ടം മൂപ്പൻ വി.ഗോപി. അസ്റ്റർ മിംസ് കോഡിനേറ്റർ മനു എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ കെ.ഗോപി സ്വാഗതവും വനിതാ വിംഗ് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ നന്ദിയും പറഞ്ഞു.