സ്കൂൾ കായിക മേള സ്വർണ മെഡൽ ജേതാവിനെ അനുമോദിച്ചു.

രാജപുരം: ജില്ലാ കായിക മേളയിൽ ഹൈജംബിൽ സ്വർണ്ണ മെഡൽ നേടിയ പാണത്തൂർ ഗവ: ഹൈ സ്കൂളിലെ കെ.വി.ആദിത്യനെ പിടിഎ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് പി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സോജിൻ ജോർജ്ജ്, സീനിയർ അസിസ്റ്റൻ്റ് വി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി സി.ശ്രീദേവി, പി ടി എ വൈസ് പ്രസിഡൻ്റ് സി.കെ.അബ്ദുൾ അസീസ്, എംപിടിഎ പ്രസിഡൻ്റ് ജോയ്സ് സജോ, കമ്മറ്റിയംഗങ്ങളായ എം.കെ.സുരേഷ്‌, എം.ബി.അബ്ബാസ്, സെൻ ഇ തോമസ്, പുഷ്പ ഗണേശൻ, എസ് എം സി, എംപിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

Leave a Reply