രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോൺ സി ജോ ജോ കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികളുടെ കലാപരിപാടികളോടൊപ്പം കേരളപ്പിറവിയുമായി ബന്ധപ്പെട്ട ഡോക്യുമെൻറ്ററി പ്രദർശനവും നടന്നു. കേരളത്തനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനും മലയാള ഭാഷയെ നെഞ്ചോട് ചേർക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിച്ചതിലുള്ള ആഹ്ലാദത്തിലാണ് കുട്ടികൾ.

Leave a Reply