രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടോം ബേളൂർ പഞ്ചായത്ത് ഓവറോൾ കീരിടം സ്വന്തമാക്കി. ഒക്ടോബർ 24ന് അട്ടേങ്ങാനം തട്ടുമ്മൽ മിനി സ്റ്റേഡിയത്തിൽ അത് ലറ്റിക്സ് മത്സരങ്ങളോട് കൂടി ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വിവിധ പ്രദേശങ്ങളിൽ ഗെയിംസ് മത്സരങ്ങൾക്ക് ശേഷം ബാനത്ത് വെച്ച് നടന്ന കലാമത്സരങ്ങളോട് കൂടി സമാപിച്ചു.
പരപ്പ ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികളാണ് വിവിധ മത്സരങ്ങളിലായി പങ്കെടുത്തത്…
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത, ബി ഡി ഒ ജോസഫ് ചാക്കോ തുടങ്ങിയവർ കലാ മത്സരങ്ങളുടെ വിജയികൾക്കുള്ള ട്രോഫിയും ഓവറോൾ ട്രോഫിയും വിതരണം ചെയ്തു.