രാജപുരം: ബോവിക്കാനത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൊന്നക്കാട് സ്വദേശിയായ യുവാവിനു ദാരുണാന്ത്യം.
കൊന്നക്കാട് അശോകച്ചാലിലെ പ്ലംബിങ് തൊഴിലാളി കളത്തുംവതുക്കല്‍ ശരത്ത് ദാമോദരന്‍ (33) ആണ് മരിച്ചത്. ബോവിക്കാനം കാനത്തൂര്‍ റോഡില്‍
ചിപ്ലിക്കയം ഭജനമഠത്തിന് സമീപത്ത് ഇന്നു രാവിലെ 10.45 നായിരുന്നു അപകടം. കാസര്‍കോട് നിന്നും കുറ്റിക്കോലിലേക്ക് വരികയായിരുന്ന
സ്വകാര്യ ബസ്സും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ശരത് സഞ്ചരിച്ച സ്‌കൂട്ടിയും
തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കളത്തുംവാതുക്കൽ, ദാമോദരൻ -ശശികല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ദർശന, ആദർശ് .