മാനടുക്കം അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര നവംബർ 11 ന്.

രാജപുരം: 2025 ജനുവരിയില്‍ നടക്കുന്ന മാനടുക്കം അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള
ധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ കൊടിമരം മുറിച്ചുള്ള പുജാദി കർമങ്ങളും , കൊടിമരയാത്രയും  നവംബർ 11 ന് എണ്ണപ്പാറയില്‍ നിന്നാരംഭിക്കും. ഉച്ചയ്ക്ക്  2 മണിക്ക് എണ്ണപ്പാറയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന ഘോഷയാത്ര ഏഴാംമൈയില്‍, തട്ടുമ്മല്‍, അട്ടേങ്ങാനം, ഒടയംചാല്‍, ചുള്ളിക്കര, പൂടംങ്കല്ല്, രാജപുരം എന്നിവിടങ്ങളിലുള്ള വിവിധ ക്ഷേത്രങ്ങള്‍, ദേവസ്ഥാനങ്ങള്‍, ഭജനമന്ദിരങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് സ്വീകരണം ഏറ്റുവാങ്ങി 5 മണിയോടെ കോളിച്ചാല്‍ മുത്തപ്പന്‍ മഠപ്പുരയുടെയും മറ്റ് പരിസരത്തുള്ള ക്ഷേത്രങ്ങളുടെയും സ്ഥാനികരുടെയും ആശിര്‍വാദത്തോടെ കോളിച്ചാലില്‍ നിന്നും സ്വീകരിച്ച് മാനടുക്കത്തേക്ക് 5.30ന് പുറപ്പെടും. 7.30ന് മാനടുക്കം അയ്യപ്പക്ഷേത്ര പരിസരത്ത് എത്തുന്ന ഘോഷയാത്ര ബാലിക ബാലന്മാരുടെ താലപ്പൊലിയോട് കൂടി കൊടിമരം ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിക്കും. ചുള്ളിക്കരയില്‍ നിന്നും കള്ളാര്‍ പഞ്ചായത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കി  കോളിച്ചാല്‍ വരെ അനുഗമിക്കും. തുടര്‍ന്ന് പനത്തടി പഞ്ചായത്ത് ഭാരവാഹികളും കുറ്റിക്കോല്‍ പഞ്ചായത്ത് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ച് അനുഗമിക്കും. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി എണ്ണപ്പാറയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും രാത്രി 7.30 ഓടുകൂടി മാനടുക്കത്ത് എത്തുന്ന  മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം ഉണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ ആര്‍ മോഹനകുമാര്‍, വൈസ് ചെയര്‍മാന്‍ സൂര്യനാരായണ ഭട്ട്, ജനറല്‍ കണ്‍വീനര്‍ പി.കുഞ്ഞികണ്ണന്‍ തൊടുപ്പനം, ക്ഷേത്രം പ്രസിഡന്റ് അഡ്വ.എം.നാരായണന്‍ നായര്‍, രക്ഷാധികാരി എ.കെ.ദിവാകരന്‍ തുടങ്ങിയവര് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply