രാജപുരം : കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി. സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ , എൽ പി എസ്ആർ ജി കൺവീനർ പുഷ്പ വിൻസന്റ് എന്നിവർ കുട്ടികൾക്ക് പലഹാരം നൽകി ഉദ്ഘാടനം ചെയ്തു. ജങ്ക് ഫുഡ് സംസ്കാരം കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നത് മനസ്സിലാക്കി മായം ചേർത്ത ഭക്ഷ്യവിഭവങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനുമുള്ള ബോധവൽക്കരണത്തിനും വേണ്ടിയാണ് “നന്നായി വളരാൻ ” എന്ന പാഠഭാഗത്തിന്റെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് പലഹാര മേളമേള സംഘടിപ്പിച്ചത്. കുട്ടികൾകൊണ്ടു വന്ന വൈവിധ്യമാർന്ന പലഹാരങ്ങൾ കുട്ടികൾ രുചിയോടെ കഴിച്ചു. അധ്യാപകരായ രേഷ്മ, ഉഷ, പ്രീതി എന്നിവർ നേതൃത്വം നൽകി.