രാജപുരം: കോടോം ബേളുർ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത അംഗണത്തിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിoഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈലജ., ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ എന്നിവർ സംസാരിച്ചു. വി ഇ ഒ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞു. പദ്ധതിയിലുൾപ്പെട്ട130 പേർക്കാണ് പുതുതായി എഗ്രിമെൻ്റ് വയ്ക്കുന്നതിനള്ള നടപടികൾ സ്വീകരിക്കുന്നത്.