രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ 17-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള കേന്ദ്ര സർവകലാശാല പ്രഫസർ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്‌റ്റർ അർച്ചന പോൾ അധ്യക്ഷത വഹിച്ചു. ഉർസുലൈൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റർ ബിജി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ ലീഡർ അശ്വിത സ്വാഗതം പറഞ്ഞു. കാഞ്ഞിരടുക്കം സെൻ്റ് ജോർജ് പള്ളി വികാരി ഫാ.ജോർജ്ജ് കിഴുതറ അനുഗ്രഹ പ്രഭഷണം നടത്തി. ലോക്കൽ മാനേജർ സിസ്‌റ്റർ റീജ ജോസഫ്, പിടിഎ പ്രസിഡൻ്റ് കെയു.മാത്യു എന്നിവർ പ്രസംഗിച്ചു. അധ്യാപിക കെ.നിർമല നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.