
രാജപുരം: സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷൻ കിട്ടിയ മെറിൻ ബിനോയ്ക്ക് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ആദരവ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ സംബന്ധിച്ചു. വാർഡ് മെമ്പർ ജിനി ബിനോയിയുടെ മകളാണ് മെറിൻ. ഹോക്കി സബ്ജൂനിയർ സൗത്ത് സോൺ ഗേൾസ് ചാമ്പ്യഷിപ്പ് കേരള ടിം അംഗം, നാഷണൽ സ്കൂൾ ഗെയിംസ് അണ്ടർ 14 ഹോക്കി ടീം ക്യാപ്റ്റൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് മെറിൻ