ബേളൂർ വയനാട്ടു കുലവൻ തെയ്യം: കന്നികലവറക്ക് കുറ്റിയടിച്ചു.

രാജപുരം : 67 വർഷങ്ങൾക്ക് ശേഷം ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിന്റെ കന്നികലവറക്ക് കുറ്റിയടിച്ചു. ഗോവിന്ദൻ ആചാരി, രതീഷ് ആചാരി കുഞ്ഞികൊച്ചി എന്നിവർ കാർമികത്വം വഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ രാജൻ പെരിയ, ജനറൽ കൺവീനർ പി. ഗോപി, ട്രഷറർ ബാലകൃഷ്ണൻ കണ്ടടുക്കം, വർക്കിംഗ്‌ ചെയർമാൻ കെ.തമ്പാൻ നായർ, ബാത്തൂർ കഴകം ഭരണസമിതി പ്രസിഡന്റ്‌ ഇ.കെ.ഷാജി, സെക്രട്ടറി ബിജു, ദേവസ്ഥാനം ഭരണസമിതി  പ്രസിഡന്റ്‌ ബി.എം.തമ്പാൻ നായർ, സെക്രട്ടറി കെ.നാരായണൻ, തറവാട് കമ്മിറ്റി ഭാരവാഹികൾ, ആഘോഷക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply