രാജപുരം : ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 23, 24, 25 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.ദാമോദരൻ നായർ കണ്ടത്തിൽ, കെ.ബി.ബൈജു, എൻ.പി .ബാലസുബ്രമണ്യൻ, കെ.’ഗോപാലൻ വാഴവളപ്പ് എന്നിവർ പത്രസമ്മേളഅറിയിച്ചു. ഇരിവിൽ ഐ.കെ.കേശവ തന്ത്രി കാർമികത്വം വഹിക്കും. ജനുവരി 23 ന് രാവിലെ 5 മണിക്ക് നട തുറക്കൽ ഗണപതിഹോമം. ഉഷഃപൂജ, 10 മണിക്ക് വിവിധ ഗൃഹലക്ഷ്മി സഭകളുടെ നേതൃത്വത്തിൽ കലവ നിറയ്ക്കൽ ഘോഷയാത്ര, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം, വൈകിട്ട് 6 മണിക്ക് ദീപാരാധന, 7 മണി മുതൽ വിവിധ കലാപരിപാടികൾ, 8 മണിക്ക് അത്താഴപൂജ. 24 ന് രാവിലെ 9 മണിക്ക് ആനപ്പന്തൽ ഉയർത്തൽ, വൈകിട്ട് 6 മണിക്ക് എരുമക്കുളം ധർമശാസ്താ ഭജന മന്ദിരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് ഘോഷയാത്ര. 6.30 ന് ദീപാരാധന 7 മണിക്ക് ‘ തിരുവത്താഴത്തിന് അരി അളക്കൽ, 8 മണിക്ക് അത്താഴപൂജ, 9 മണിക്ക് വിവിധ കലാപരിപാടികൾ. 25 ന് രാവിലെ 11 മണിക്ക് ക്ഷേത്ര തിരുമുറ്റത്ത് ചെയ്ത ശിലയുടെ സമർപ്പണം, ആദരിക്കൽ ചടങ്ങ്. 12 മണിക്ക് മഹാപൂജ, വൈകിട്ട് 6 മണിക്ക് ദീപാരാധന, തായമ്പക, 6 30 ന് വിവിധ കലാപരിപാടികൾ, 10 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്, 10.45 ന് നൃത്തോത്സവം. 26 ന് രാത്രി 8 മണിക്ക് ക്ഷേത്ര അധീനതയിലുള്ള കാവിൽ തെയ്യം കൂടൽ. 27 ന് ഉച്ചയ്ക്ക് 12.30 ന് കരിഞ്ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്. എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും.