കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘാഷം സിനിമ താരം പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘാഷവും കലോത്സവവും സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ സമ്മാന വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശൻ, കാഞ്ഞങ്ങാട് വിദ്യഭ്യാസ ജില്ല ഓഫിസർ ടി.പി. ബാല ദേവി , ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ശ്രീലത, പഞ്ചായത്തംഗങ്ങളായ പി.കുഞ്ഞികൃഷ്ണൻ, ബിന്ദു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply