രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റുസ്സാ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ റുസ്സാ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എം.ഡി.ദേവസ്യ, ലോക്കൽ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ. കോളേജ് ബർസാർ ഫാ.ഡിനോ കുമ്മാനിക്കാട്ട്, സ്‌റ്റാഫ് പ്രതിനിധി ഡോ. ജിജികുമാരി, പിടിഎ വൈസ് പ്രസിഡൻ്റ് കെ.ജെ.സ്‌റ്റീഫൻ, കോളജ് യൂണിയൻ സെക്രട്ടറി ചഞ്ചൽ വർഗീസ്, റൂസ്സാ കോഓർഡിനേറ്റർ ഡോ. ആശാ ചാക്കോ എന്നിവർ പ്രസംഗിച്ചു.

Leave a Reply