രാജപുരം: ഹരിതകർമ്മ സേനാംഗങ്ങളെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി. പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ രണ്ട് ഹരിതകർമ്മ സേനാംഗങ്ങളെയാണ് യുവജന നേതാവ് എ.എസ്.ശ്രീകാന്ത് വാഹനം നാല് മണിക്കൂർവഴിയിൽ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയത്.അവസാനം പഞ്ചായത്ത് അധികൃതരും രാജപുരം പോലിസും സ്ഥലത്തെത്തി മോചിപ്പിച്ചത്. വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിനൃങ്ങൾ കൊണ്ടു പോകുന്നത് സംബന്ധിച്ച കണക്കുകൾ തന്നെ ബോധൃപ്പെടുത്തണം എന്നാവശൃപ്പെട്ടാണ് ഇയാൾ അംഗങ്ങളെ വഴിയിൽ തടഞ്ഞത്. തുടർന്ന് ഹരിതകർമ്മ സേനാഗംങ്ങൾ രാജപുരം പോലീസ് സേറ്റഷനിലെത്തി പരാതി നൽകി.