ചാമുണ്ഡിക്കുന്നിൻ ട്രൈബൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

രാജപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ആവോ ഗാവേം ചലേ പ്രോഗ്രാമിന്റെ ഭാഗമായി  സംസ്ഥാനത്തെ പട്ടികവർഗ്ഗ  സ്കൂളുകൾ, ഊരുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള മെഗാ മെഡിക്കൽ ക്യാമ്പുകളിൽ കാസർകോട് ജില്ലയിലെ ആദ്യത്തെ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് , കാഞ്ഞങ്ങാട് ഐഎംഎയുടെ നേതൃത്വത്തിൽ ചാമുണ്ഡിക്കുന്ന് ഹൈസ്കൂളിൽ നടന്നു. പനത്തടി പഞ്ചായത്തിലെ ഓട്ടമലയിലെ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് ഉദ്ഘടനം ചെയ്തു. ഐ എം എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. വി.സുരേശൻ വഅധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് മുഖ്യാതിഥിയായി , ഐ എംഎ ജില്ലാ കോർഡിനേറ്റർ ഡോ.ബി.നാരായണൻ നായ്ക് വിഷയാവതരണവും നടത്തി. ഫോറെസ്റ്റ് റേഞ്ച് ഓഫിസർ എ.പി.ശ്രീജിത്ത്. ഡെപ്യുട്ടി ഡി എം ഒ ഡോ.കെ.സന്തോഷ്‌ , കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.എ .ടി .മനോജ്‌,പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസൻ, വാർഡ് മെമ്പർ കെ.എസ്.പ്രീതി, അഡിഷണൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർ മധസൂധനൻ, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റ്‌ എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply