- രാജപുരം: ലോക വയോജനമായ ഒക്ടോബര്‍ ഒന്നിന് കൊട്ടോടി പകല്‍ വിട്ടില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനം അഘോഷിച്ചു. കൊട്ടൊടി ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തൊടെ ക്ലാസുകളും സൗജന്യ മെടിക്കല്‍ ക്യാമ്പും മരുന്നു വിതരണത്തില്‍ നൂറോളം വയോജകര്‍ പങ്കെടുത്തു.ഡോ.ഉഷ, ഡോ. നവ്യ എന്നിവര്‍ നേതൃത്വം നല്‍കി.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ത്രേസിയാമ്മ ജോസഫ് ഉത്ഘാടനം ചെയ്തു. ഫാ. ഷാജി മേക്കര അദ്ധ്യക്ഷത വഹിച്ചു. ഫാ. ബിബിന്‍ കണ്ടൊത്ത് സ്വാഗതം അശംസിച്ചു. അബ്രഹാം ഉള്ളാടപ്പള്ളി, സിസ്്റ്റര്‍ സ്‌നേഹ sJc, അന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.