
രാജപുരം: കൊട്ടോടി പേരടുക്കം ദുർഗാ ദേവി ക്ഷേത്ര ഉത്സവം ഇന്നു രാവിലെ വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. തുടർന്ന് 10.30ന് ആധ്യാത്മിക പ്രഭാഷണം, തുടർന്ന് തുലാഭാരം. 12.30ന് ലളിതാ സഹസ്രനാമ പാരായണം. വൈകിട്ട് 6ന് ദീപാരാധന എന്നിവ നടന്നു. തുടർന്ന് 6.30ന് കോൽക്കളി, തുടർന്ന് വിവിധ കലാപരിപാടികൾ. നാളെ 24ന് ഞായറാഴ്ച രാവിലെ 5.30ന് വിവിധ പൂജകൾ, 9 മണിക്ക് അക്ഷരശ്ലോക സദസ്സ്, 10.30ന് സർവൈശ്വര്യ വിളക്ക് പൂജ, തുലാഭാരം, 12.30ന് ലളിത സഹസ്ര നാമ പാരായണം. വൈകിട്ട് 6.30ന് ഇരട്ട തായമ്പക, അലങ്കാര പൂജ, നിറമാല, അത്താഴ പൂജ, രാത്രി 8 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത് തുടർന്ന് തിടമ്പ് നൃത്തത്തോടെ സമാപനം.