പൂന്തോട്ടത്തിൻ്റെ കുളിർമയിൽ കോളിച്ചാൽ കുളപ്പുറത്തെ വെട്ടിക്കൽ വീട്ടിൽ ശിവപ്രകാശിൻ്റെ വീട്.

രാജപുരം: ഔഷധ സസ്യങ്ങളായ മുറികൂട്ടി മുതൽ പലതരത്തിലുള്ള  ചെമ്പരത്തി വരെ നട്ട് മുറ്റത്തൊരു പൂപന്തൽ ഒരുക്കുയിരിക്കുകയാണ് കോളിച്ചാൽ കുളപ്പുറം  വെട്ടിക്കൽ വീട്ടിൽ ശിവ പ്രകാശും ഭാരൃ ലീലാമണിയും. അഞ്ച്  വർഷങ്ങൾക്കു മുൻപ് കോട്ടയം ഈരാറ്റുപേട്ട     തിടനാട് നിന്നും മലബാറിലേക്ക് കുടിയേറിയപ്പോൾ  വീട്ടിൽ നട്ടുപിടിപ്പിച്ച  ചെടികളെ ഉപേക്ഷിക്കാൻ തയ്യാറായില്ല. പുതിയതായി പണിത വീട്ടിലെ മുറ്റത്ത് എല്ലാം നട്ടുപിഠിപ്പിച്ചു. മൈസൂർവൈൻ, കുരുമുളക് ചെടികൾ, വിവിധ തരത്തിലുള്ള കള്ളിമുൾ ചെടികൾ, വിവിധയിനം ബാംബു ചെടികൾ തുടങ്ങി 108 ഇനം ചെടികളുണ്ട്  ഇവരുടെ വീട്ടിൽ. സികരണ മുറിയിലും ഡൈനിംങ്ങ് ഹാളിലും അടുക്കളയിലും അടക്കം  ചെടികൾ ചട്ടിയിൽ നട്ട്  വീടിന് അകത്തളംമനോഹരമാക്കിയിരിക്കുകയാണ് ദമ്പദികൾ. പുറത്ത് ചൂട് കത്തുമ്പോഴും വിടിനുള്ളിൽ ഇവർ ഫാൻ ഉപയോഗിക്കുന്നില്ല. ചെറുപ്പം മുതലുള്ള ചെടികൾ വളർത്തുന്നതിനോടുള്ള താൽപരൃം ഇപ്പോഴും തുടരുന്നതായി ലീലാമണി പറഞ്ഞു.

Leave a Reply