രാജപുരം : കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) 24ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം ടൗണിൽ പതാക ദിനം ആചരിച്ചു. മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി പതാകയുയർത്തി. ജില്ലാ സെക്രട്ടറി സുരേഷ് കൂക്കൾ, ജി.ശിവദാസ് , നൗഷാദ് ചുള്ളിക്കര തുടങ്ങിയവർ പ്രസംഗിച്ചു.