
രാജപുരം: പൂടംകല്ല് – പാണത്തൂർ റോഡ് പണികൾ കാലവർഷത്തിന് മുമ്പ് അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജപുരം വ്യാപാരഭവനിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സി.ടി.ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, മേഖല കൺവീനർ കെ.അഷ്റഫ് എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി എം.പി.ജോസ് സ്വാഗതവും, കെ.സുധാകരൻ നന്ദിയും പറഞ്ഞു. 24-26 വർഷത്തെ ഭാരവാഹികൾ : എൻ. മധു (പ്രസിഡൻ്റ്), ജോബി തോമസ്, ജയിൻ പി.വർഗീസ് (വൈസ് പ്രസി),
എം.എം. സൈമൺ ( സെക്രട്ടറി),
പി.ടി.രാജീവൻ, എം.ആർ.മധുകുമാർ (ജോ. സെക്രട്ടറി), കെ.സുധാകരൻ ട്രഷറർ)