‘രാജപുരം : വേനൽ മഴയിലെ ഇടിമിന്നലിൽ വീട്ടുപകരണങ്ങളും, വയറിങ്ങും കത്തി നശിച്ചു. കാലിച്ചാനടുക്കത്ത് ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ഇടിമിന്നലിൽ അമിത വൈദ്യുതി പ്രവഹിച്ച് കാലിച്ചാനടുക്കം മൂപ്പിൽ ലുക്ക്മാൻ ഹക്കീമിൻ്റെ വീട്ടിലെ വൈദ്യുതോപകരണങ്ങൾ പുർണമായും നശിച്ചു. വീട്ടിലേക്ക് വരുന്ന സർവീസ് വയർ ഘടിപ്പിച്ച വൈദ്യതി തുണിൽ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. തുടർന്ന് സർവീസ് വയറിലൂടെ അമിത വൈദ്യതി പ്രവഹിച്ചാണ് കേട് പാട് പറ്റിയത്.