പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയവുമായി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ ‘

രാജപുരം : പത്താം ക്ലാസ് പരീക്ഷയിൽ വിജയത്തിൽ നൂറുശതമാനം വിജയവുമായി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ. 211 കുട്ടികൾ പരീക്ഷ എഴുതിയതിൽ 211 പേരും വിജയിച്ചു. വിജയിച്ചവരിൽ 31 കുട്ടികൾ മുഴുവൻ എപ്ലസ്, 9 കുട്ടികൾ 9 എപ്ലസ് , 9 കുട്ടികൾ 8 എപ്ലസ് കരസ്ഥമാക്കി. കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ, കോടോത്ത് ഡോ.അംബേദ്‌കർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ, ബളാം തോട് ഹയർസെക്കൻഡറി സ്കൂ‌ൾ, കള്ളാർ ബൂൺ പബ്ലിക് സ്കൂൾ, ജി എച്ച് എസ് എസ് അട്ടേങ്ങാനം തുടങ്ങി മലയോരത്തെ മുഴുവൻ സ്കൂളുകളും നൂറ് ശതമാനം നേടി.

Leave a Reply