അട്ടേങ്ങാനത്ത് കാർ വീടിന് മുകളിലേക്ക് മറിഞ്ഞു അധ്യാപകനും ഭാര്യയ്ക്കും പരിക്ക്.

രാജപുരം: അട്ടേങ്ങാനത്ത് കാർ വീടിന് മുകളിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്. കോടോത്ത് ഡോ. അബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അട്ടേങ്ങാനം പാറക്കല്ലിലെ എം.ഹരീഷ് (47), ഭാര്യ ബിനിത (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. ഒടയംചാലിൽ നിന്നും പറക്കല്ലിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. അട്ടേങ്ങാനം ടൗണിൽ എത്തുന്നതിന് മുൻപുള്ള വളവിൽ വെച്ച് നിയന്തണം വിടുകയായിരുന്നു.
നാട്ടുകാരാണ് കാറിൽ നിന്നും ഇരുവരെയും പുറത്തെത്തിച്ചത്.

Leave a Reply