പൂടംകല്ല് ചെറങ്കടവ് റോഡ് നവീകരണത്തിന് പുറമ്പോക്ക് ഭൂമി പൂർണമായും ഏറ്റെടുക്കണം: മലനാട് വികസന സമിതി.

രാജപുരം : കാഞ്ഞാങ്ങാട് – പാണത്തൂർ സംസ്ഥാനപാതയിൽ പൂടംകല്ല് ചെറങ്കടവ് റോഡ് നവീകരണത്തിന് പുറമ്പോക്ക് ഭൂമി പൊതുമരാമത്ത് പൂർണമായും ഏറ്റെടുക്കുന്നില്ലെന്ന് മലനാട് വികസന സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഏഴ് വർഷങ്ങൾക്ക് ഏഴാംമൈൽ-പുടംങ്കല്ല് റീച്ച് പൂർത്തിയാക്കുമ്പോൾ റീസർവ്വേ നടക്കാത്തതിനാൽ റോഡിന്റെ ഇരുവശത്തുമുള്ള കൈയ്യേറ്റങ്ങളെ ഫലപ്രദമായി ഒഴിവാക്കുവാൻ കഴിഞ്ഞിട്ടില്ല. ചുള്ളിക്കര ടൗണിൽ ഉണ്ടായിരുന്ന “മുത്തശ്ശിമാവ്” ആവേശത്തോടെ കൊത്തിമാറ്റി കെട്ടിട ഉടമസ്ഥരേ സഹകരിപ്പിച്ച് സ്ഥലം ലക്ഷ്യമാക്കിയെങ്കിലും സമയം വൈകിയതുകൊണ്ട് വീതി കൂട്ടാനോ ടൗൺ വികസനം നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ചുള്ളിക്കര കൊട്ടോടി റോഡിൽ ഭൂപണയ ബാങ്ക് മുതൽ ചുള്ളിക്കര തൂങ്ങൽ റോഡിന്റെ തുടക്കം വരെ പടിഞ്ഞാറു വശത്ത് റോഡിന് മതിയായ സ്ഥലം ഉണ്ടായിരിക്കേ അത് ഏറ്റെടുക്കാതെ റോഡ് പണി പൂർത്തിയാക്കിയത് വികനത്തെ പിന്നോട്ടടിക്കാൻ കാരണമായി. നിലവി സ പൂടംകല്ല്-പാണത്തൂർ റിച്ച് കിഫ്‌ബി ഏറ്റെടുത്ത് വികസനം നടപ്പിലാക്കുന്ന കാര്യത്തിലും മേൽപ്പറഞ്ഞ വിഷയങ്ങൾ പരിഹരക്കാതെയാണ് അധികൃതർ മുന്നോട്ട് പോകുന്നതെന്ന് വികസന സമിതി ഭാരവാഹികൾ പറയുന്നു. ഡിജിറ്റൽ സർവ്വേയിലൂടെ റോഡിന്റെ അതിർത്തികൾ വ്യക്തമായി മാർക്ക് ചെയ്‌തിട്ടും സ്ഥലം അക്വയർ ചെയ്യാതെ നിലവിലുള്ള റോഡ് മാത്രം പണി എടുക്കുന്ന രീതിയാണ് പൊതുമരാമത്ത് സ്വീകരിക്കുന്നത്. ഇതിലൂടെ ടൗൺ വികസനജലരേഖയായിമാറുന്നു.
പൂടംകല്ല്, കള്ളാർ (വെസ്റ്റ്), പനത്തടി, ബളാംതോട് മുതലായ പ്രമുഖ ടൗണുകളിൽ വികസനം വഴിമുട്ടി. ആയതുകൊണ്ട് റോഡ് കൈയ്യേറി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾക്കും, 3 മീറ്റർ പരിധി പാലിക്കാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കും ഷോപ്പിങ് കോംപ്ലസുകൾ, വ്യാപാര സമുച്ചയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്ക് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ 2024 ഏപ്രിൽ 1 മുതൽ കെട്ടിട നമ്പർ നൽകാവൂ എന്ന് വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെടുന്നു.

Leave a Reply