വിജയികളെ അനുമോദിച്ചു.

രാജപുരം: പണാം കോട് സൗപർണിക പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം  നേടിയ വിദ്യാർത്ഥികൾക്കും പി.എസ്.സി പരീക്ഷയിൽ കൃഷി അസിസ്റ്റന്റായി നിയമനം ലഭിച്ച പ്രിയക്കും പുരസ്കാരവും അനുമോദനവും നൽകി.
ചടങ്ങ് കോടോത്ത് ഡോ.അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ  കായികാധ്യാപകൻ കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഗോപി പുണൂർ , ടി.ബാലൻ, എൻ.വി.വിനോദ് , പുരുഷോത്തമൻ, എൻ.വിനോദ്, രാധാകൃഷ്ണൻ, സി.കൃഷ്ണൻ, പി.സുകുമാരൻ, പി.കെ.രാജു എന്നിവർ സംസാരിച്ചു, തുടർന്ന് മധുര വിതരണവും നടത്തി.

Leave a Reply