കൊട്ടോടിയിൽ മഴയിൽ മണ്ണിടിഞ്ഞ് സ്കൂളിനു അപകട ഭീഷണി.

രാജപുരം : കനത്ത മഴയിൽ റോഡിന്റെ പാർശ്വഭാഗത്തെ ഇടിഞ്ഞ് വീഴുന്നത് സ്കൂ‌ൾ കെട്ടിടത്തിനും യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ പ്രീ-പ്രൈമറി ബ്ലോക്കിനു സമീപത്തെ റോഡിലെ പത്തടിയിൽ അധികം ഉയരമുള്ള മൺഭിത്തിയാണ് അപകട ഭീഷണി ഉയർത്തുന്നത്. ഭിത്തിയുടെ മുകൾ ഭാഗത്ത് തെങ്ങും മറ്റു മരവും ഉണ്ട്. ഇനിയും മണ്ണിടിഞ്ഞാൽ ഇവ കടപുഴകി വീഴുന്നത് സ്കൂൾ കെട്ടിടത്തിനു മുകളിലായിരിക്കും. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ണിടിഞ്ഞുള്ള അപകട ഭീഷണി രക്ഷിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊട്ടോടി ടൗണിൽ നിന്നു പേരടുക്കം, മഞ്ഞങ്ങാനം ഭാഗത്തേക്കുള്ള യാത്രക്കാരും വാ ഹനങ്ങളിൽ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. അപകട സാധ്യത മുൻകൂട്ടി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

.

Leave a Reply