സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൊട്ടോടി പരിസ്ഥിതി ദിനാഘോഷം നടത്തി.

രാജപുരം: സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൊട്ടോടിയിൽ പരിസ്ഥിതി ദിനാഘോഷം സ്കൂൾ കരസ്പോണ്ടന്റ് ഫാ.സനീഷ് കൈയാലക്കകത്തിന് സ്കൂൾ ലീഡർ
വൃക്ഷത്തെ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സ്‌ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ യിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മധുസൂദനൻ മങ്കട്ട് സാർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി മാളവികയും പരിസ്ഥിതി സന്ദേശം നൽകി. അസംബ്ലിയിൽ നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച പെൻ ബോക്സിൽ അധ്യാപകരും വിദ്യാർത്ഥികളും ഉപയോഗശൂന്യമായ പെന്നു കൾ നിക്ഷേപിച്ചു. അസംബ്ലിക്ക് ശേഷം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട സനീഷ് കൈയാലക്കകത്തും പ്രിൻസിപ്പൽ മധുസൂദനൻ മങ്കട്ട് സാറും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു.

Leave a Reply