കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.

രാജപുരം : കള്ളാർ ടൗണിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ക്രൗൺ സ്പോർട്സ് ആന്റ് സൈക്കിൾസ് എന്ന സ്ഥാപനം നടത്തുന്ന പ്രജിൽ മാത്യു എന്നയാളുടെ ഫോൺ ആണ് കത്തിയത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാന്റിൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ പെട്ടെന്ന് ചൂടാവുകയും പുക ഉയരുകയും ചെയ്യുകയായിരുന്നു. പെട്ടെന്ന് തന്നെ ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് വലിച്ചെറിയുകയായിരുന്നു. തുടയിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രജിൽ പറഞ്ഞു.

Leave a Reply