- രാജപുരം:അഗ്രികള്‍ച്ചര്‍ -ഇപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊട്ടോടി കുടുംബൂരില്‍ ആരംഭിക്കുന്ന പശുവളര്‍ത്തല്‍ ഫാമിലെ ശിലാസ്ഥാപനം കാസര്‍കോട് ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു. യോഗത്തില്‍ പ്രസിഡണ്ട് പി സി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ നാരായണന് സംഘം ഓഡിറ്റര്‍ പ്രസീത, ബേബിജോണ്‍, വി അബ്ദുള്ള എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സംഘം സെക്രട്ടറി രജനി സ്വാഗതവും ടി.ഗംഗാധരന് നന്ദിയും പറഞ്ഞു.